മടങ്ങിവരാന്‍ അപേക്ഷ: കൂടുതല്‍ മലപ്പുറം ജില്ലക്കാര്‍; കുറവ് വയനാട്

മടങ്ങിവരുന്നതിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നാണ്.

Update: 2020-05-04 06:57 GMT

കല്‍പ്പറ്റ: നോര്‍ക്ക വിദേശപ്രവാസി രജിസ്‌ട്രേഷന്‍ 3.8 ലക്ഷം. കൊവിഡ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചുലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളില്‍നിന്നായി 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നായി 1,20,887 പേരും ഉള്‍പ്പെടെ മൊത്തം 5,00,059 പേരാണ് രജിസ്റ്റര്‍ ചെയ്തത്. മടക്കയാത്രയ്‌ക്കൊരുങ്ങുന്ന വിദേശപ്രവാസികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍.

63,839 പേരാണ് ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ള 47,000 ലധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷനില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് 15,279 പേര്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറവും പാലക്കാടുമാണ് തൊട്ടുപിന്നില്‍. മടങ്ങിവരുന്നതിന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍നിന്നാണ്. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ ഇതരസംസ്ഥാന പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന വിദേശപ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം- 28,017, കൊല്ലം- 27492, പത്തനംതിട്ട- 15,298, കോട്ടയം- 14,726, ആലപ്പുഴ- 18,908,എറണാകുളം- 22,086, ഇടുക്കി- 4,220, തൃശൂര്‍- 47,963, പാലക്കാട്- 25,158, മലപ്പുറം- 63,839, കോഴിക്കോട്- 47,076, വയനാട്- 5,334, കണ്ണൂര്‍- 42,754,കാസര്‍ഗോഡ്- 18,624. ഇതരസംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം- 6,475, കൊല്ലം- 6,726,പത്തനംതിട്ട- 6,917,കോട്ടയം- 8,567,ആലപ്പുഴ- 7,433,എറണാകുളം- 9,451, ഇടുക്കി- 4,287, തൃശൂര്‍- 11,327, പാലക്കാട്- 11,682, മലപ്പുറം- 14,407, കോഴിക്കോട്- 10,880, വയനാട്- 4,201, കണ്ണൂര്‍- 15,179,കാസര്‍ഗോഡ്- 4,617 മടങ്ങിവരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 

Tags:    

Similar News