മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പിന്‍വലിക്കാമെന്ന് യുക്തിവാദി നേതാവ് ഹൈക്കോടതിയില്‍

ആരിഫ് ഹുസൈനെതിരേ കേസെടുത്തെന്ന് ഈരാറ്റുപേട്ട പോലിസ് ഹൈക്കോടതിയില്‍

Update: 2024-10-17 16:14 GMT

കൊച്ചി: മതവിശ്വാസം വ്രണപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്ന യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരേ ഈരാറ്റുപേട്ട പോലിസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലിസ് ഹൈക്കോടതിയെ അറിയിച്ചു.

ആരിഫ് ഹുസൈന്റെ പോസ്റ്റുകള്‍ വിദ്വേഷജനകമാണെന്ന് ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട സ്വദേശിയായ എന്‍ എം നിയാസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. കേസെടുത്ത വിവരം അറിഞ്ഞതോടെ പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ആരിഫ് ഹുസൈന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, കേസില്‍ സോഷ്യല്‍ മീഡിയ കമ്പനികളായ ഗൂഗിളിനെയും മെറ്റയേയും ഹൈക്കോടതി കക്ഷിചേര്‍ത്തു. കേസ് നവംബര്‍ നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Tags:    

Similar News