ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ മുല്ലപ്പുഴശേരിക്ക് കിരീടം; ബി ബാച്ചില്‍ ഇടപ്പാവൂര്‍
49 പള്ളിയോടങ്ങളാണു ഇത്തവണ പമ്പയുടെ ഓളങ്ങളില്‍ നിറമാല തീര്‍ത്തത്.
പത്തനംതിട്ട: ആറന്‍മുള ഉത്രട്ടാതി ജലോൽസവത്തില്‍ മുല്ലപ്പുഴശേരിക്ക് കിരീടം. എ ബാച്ചില്‍ കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോങ്ങളെ പിന്തള്ളിയാണ് മുല്ലപ്പുഴശേരിയുടെ വിജയം. കുറിയന്നൂര്‍ പള്ളിയോടമാണ് രണ്ടാമത്
ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടമാണ് ജേതാക്കള്‍. വന്മഴി, പുല്ലുപ്രം പള്ളിയോടങ്ങളെ പിന്തള്ളിയാണ് ഇടപ്പാവൂരിന്റെ നേട്ടം. പമ്പയുടെ ഇരുകരകളിലും ആയിരങ്ങളാണു വള്ളംകളി കാണാന്‍ എത്തിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണു വള്ളംകളിക്കു തുടക്കമായത്.
49 പള്ളിയോടങ്ങളാണു ഇത്തവണ പമ്പയുടെ ഓളങ്ങളില്‍ നിറമാല തീര്‍ത്തത്. മുത്തുകുടകളും നിശ്ചല ദൃശ്യങ്ങളുമായി മനോഹരമായിരുന്നു ഘോഷയാത്ര. പള്ളിയോടങ്ങളുടെ ഘോഷയാത്ര ആന്റോ ആന്റണി എംപി ഫ്‌ലാഗ് ഓഫ് ചെയ്തു.