എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നത് ദുരൂഹം: കാംപസ് ഫ്രണ്ട്

പട്ടികജാതിക്കാരിയായ ബാലികയെ ബിജെപി നേതാവ് പലതവണ പീഡിപ്പിച്ചെന്ന പരാതിയുയര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കാംപസ് ഫ്രണ്ട് ആരോപിച്ചു.

Update: 2020-04-28 15:22 GMT

ആലുവ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി വെളിയത്തുനാട് മണ്ഡലം സെക്രട്ടറിയും വെളിയത്തുനാട് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ രമേശന്‍ പയ്യാക്കലിനെ പോലിസ് അറസ്റ്റ് ചെയ്യാത്ത നടപടി ദുരൂഹമെന്ന് കാംപസ് ഫ്രണ്ട് പറവൂര്‍ ഏരിയ പ്രസിഡന്റ് ആലിയ ആരോപിച്ചു.

പട്ടികജാതിക്കാരിയായ ബാലികയെ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്ന പരാതിയുയര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും കേസ് എവിടെയുമെത്തിയിട്ടില്ല. പ്രതിയായ രമേശന്‍ പുറത്ത് വിലസുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ജീവന് പോലും ഭീഷണിയാണെന്നിരിക്കെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടാന്‍ പ്രതിക്ക് വഴിയൊരുക്കുകയാണ് പോലിസ്. ഇത് അനുവദിക്കാനാവില്ല.

എത്രയും പെട്ടന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുകയും വേണം. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും ആലിയ പറഞ്ഞു. 

Tags:    

Similar News