കാന്‍സര്‍ മരുന്ന്: വിലപരിധി ലംഘിച്ചാല്‍ നടപടി
വില നിയന്ത്രിച്ചുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. മരുന്നുകളുടെ പുതിയ വില www.dc.kerala.gov.inല്‍ നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: കാന്‍സര്‍ ചികില്‍സയ്ക്കുള്ള 42 ഇനം മരുന്നുകള്‍ക്ക് ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റി നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
2019 മാര്‍ച്ച് എട്ടിന് വില നിയന്ത്രിച്ചുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഔഷധ വ്യാപാരികള്‍, വിതരണക്കാര്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവ ഈ വിലപരിധി ലംഘിക്കരുത്. മരുന്നുകളുടെ പുതിയ വില www.dc.kerala.gov.inല്‍ നല്‍കിയിട്ടുണ്ട്.