കമ്യൂണിസ്റ്റ് പാർട്ടിക്ക് കമ്മൂണിസവുമായുള്ള ബന്ധം കടലും കടലാടിയും പോലെ

ചെർപ്പുളശ്ശേരിയിൽ ഐശ്വര്യ കേരള യാത്രക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല

Update: 2021-02-07 15:01 GMT

ചെർപ്പുളശ്ശേരി: കമ്യൂണിസ്റ്റ് പാർട്ടിക്ക് കമ്മ്യൂണിസവുമായുള്ള ബന്ധം കടലും കടലാടി പോലെയാണന്നും ഇടതുപക്ഷം മുസ്ലിംകളെ അപമാനിക്കുകയാണന്നും ഹിന്ദുകളേയും മുസ്ലിംകളേയും കൃസ്ത്യാനികളേയും തമ്മിലടിപ്പിച്ച് വർഗ്ഗീയ ചേരി നിർമ്മിക്കാനുള്ള ശ്രമത്തിനെതിരേ ജാഗരൂകരാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെർപ്പുളശ്ശേരിയിൽ ഐശ്വര്യ കേരള യാത്രക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അബ്ദുൾ റഹ്മാൻ രണ്ടത്താണി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഫ് ചെയർമാൻ ടി ഹരിശങ്കർ അധ്യക്ഷത വഹിച്ചു. വികെ ശ്രീകണ്ഠൻ എംപി, ബാബു ഫ്രാൻസിസ്, ലതികാ സുഭാഷ്, ഷാഫി പറമ്പിൽ എംഎൽഎ, മുഹമ്മദ് ബാപ്പുട്ടി, കെഎം ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. സ്വികരണത്തിന് മുൻപ് കലാസാഹിതിയുടെ കലാപരിപാടികളും ഉണ്ടായിരുന്നു. 

Similar News