തവനൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടി മരിച്ച നിലയില്‍

ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ജാസില്‍.

Update: 2020-07-23 17:09 GMT

തവനൂര്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ തവനൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്. ജാസിലിന് 15 വയസായിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിരീക്ഷണത്തിലായിരുന്നു മുഹമ്മദ് ജാസില്‍.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ കോഴിക്കോടുനിന്നും പോലിസ് കണ്ടെത്തിയിരുന്നു. വീട്ടിലേക്ക് അയക്കുന്നതിന് മുമ്പ് മുന്‍കരുതലിന്റെ ഭാഗമായി ചില്‍ഡ്രന്‍സ് ഹോമില്‍ കൊവിഡ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചതായിരുന്നു.  

Tags:    

Similar News