അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ കുട്ടിക്ക് കൊവിഡ്

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കുട്ടിക്കാണ് രോഗം. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

Update: 2020-05-08 02:15 GMT

തിരുവനന്തപുരം: അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച് തമിഴ്നാട്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കേരളത്തിലെത്തിയത്. കുട്ടിയുടെ സ്രവം കേരളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

131 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 സാമ്പിളുകള്‍ നെഗറ്റീവായി. 

Tags:    

Similar News