കരിപ്പൂര്‍ വിമാനദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് നിരീക്ഷണത്തില്‍ പോവണമെന്ന് മുഖ്യമന്ത്രി

പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയില്‍ തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.

Update: 2020-08-10 15:00 GMT

തിരുവനന്തപുരം: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന ദുരന്തത്തില്‍ പരിക്കേറ്റ 109 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. 82 പേര്‍ കോഴിക്കോടും 27 പേര്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്. 23 പേര്‍ ഗുരുതരാവസ്ഥയിലാണ്. 3 പേര്‍ വെന്‍റിലേറ്ററില്‍ ആണ്.  81 പേര്‍ സുഖം പ്രാപിച്ചുവരുന്നു.

രാജമല പെട്ടിമുടി ദുരന്തത്തില്‍ ഇന്ന് രാവിലെ മുതല്‍ ഉച്ച വരെ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. മരണമടഞ്ഞവരുടെ എണ്ണം 48 ആയി. ഇന്ന് വിനോദിനി (14), രാജലക്ഷ്മി (12), പ്രതീഷ് (32), വേലുതായ് (58) എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. ഒരാളെ തിരിച്ചറിയാനുണ്ട്. 43 പേരെ ഇന്നലെ കണ്ടെടുത്തിരുന്നു. 22 പേരെ കണ്ടെത്താനുണ്ട്. കനത്ത മഴയ്ക്ക് ശമനമായിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഊര്‍ജിതമായി രംഗത്തുണ്ട്. വനപാലകരും വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മ്മസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയില്‍ തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.

Tags:    

Similar News