അനീതിക്കെതിരേ ശബ്ദിക്കാനും ശക്തമായ ഇടപെടലുകള്‍ നടത്താനും മുഖ്യമന്ത്രി തയ്യാറാകണം: പിഎംഎ സലാം

സിദ്ദീഖ് കാപ്പന്റെ വസതിയില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിഎംഎ സലാം.

Update: 2021-04-25 11:25 GMT

മലപ്പുറം: മലയാളി പത്ര പ്രവര്‍ത്തകനായ ശ്രീ സിദ്ദീഖ് കാപ്പനോട് യുപി സര്‍ക്കാര്‍ കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം പ്രസ്താവിച്ചു. ഈ വിഷയത്തില്‍ കേരള ഗവര്‍മെന്റ് അടിയന്തിരമായി ഇടപെട്ട് അദ്ദേഹത്തിന്റ മോചനം സാധ്യമാക്കണമെന്നും സലാം ആവശ്യപ്പെട്ടു.

സിദ്ദീഖ് കാപ്പന്റെ വസതിയില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിഎംഎ സലാം. യാതൊരു കാരണവും കാണിക്കാതെയും കുറ്റങ്ങള്‍ ആരോപിക്കപ്പെടാതെയുമാണ് സിദീഖിനെ അറസ്റ്റ്‌ചെയ്തു പീഡിപ്പിക്കുന്നത്. ഇത് തികഞ്ഞ മനുഷ്യാവകാശലംഘനമാണ്. ജയിലില്‍ വെച്ച് രോഗബാധിതനായ അദ്ദേഹം കോവിഡ് ആശുപത്രിയില്‍ ആവശ്യത്തിന് ചികിത്സയോ മരുന്നോ ലഭിക്കാതെ പ്രയാസപ്പെടുന്നു. ഈ റമദാനില്‍ മതിയായ ഭക്ഷണം പോലും ലഭ്യമാകുന്നില്ലെന്നതാണ് വിവരം.

ഒരു മലയാളി പത്രപ്രവര്‍ത്തകനു നേരെയുള്ള ഈ കടുത്ത അനീതിക്കെതിരെ ശബ്ദിക്കാനും ശക്തമായ ഇടപെടലുകള്‍ നടത്താനും മുഖ്യമന്ത്രി തയ്യാറാകണം. യുപിയിലെ പ്രതിപക്ഷ നേതാക്കളെയും കേരളത്തിലെ എംപിമാരെയും ഏകോപിപ്പിച്ച് ഇക്കാര്യത്തില്‍ ശക്തമായ ഇടപ്പെടലുകള്‍ നടത്തുന്ന ഇടി മുഹമ്മദ്ബശീര്‍ എംപിയുടെ ശ്രമങ്ങള്‍ക്ക് സിദ്ദീഖിന്റെ ഭാര്യയും കുട്ടികളും നന്ദി അറിയിച്ചതായും സലാം പറഞ്ഞു.

Similar News