സ്വര്‍ണ്ണക്കടത്ത്: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ
വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് അടിയന്തര യോഗവും തിങ്കളാഴ്ച ചേരും
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടര്‍ പ്രതിഷേധങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. സ്വര്‍ണക്കടത്ത് കേസ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത് അടക്കം ചര്‍ച്ചായകും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് അടിയന്തര യോഗവും തിങ്കളാഴ്ച ചേരും.