ലോക്ക് ഡൗൺ: ഏഴ് ജില്ലകളിലെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും
ഗ്രീന്‍, ഓറഞ്ച് ബി സോണ്‍ ജില്ലകളില്‍ കോടതികളാണ് മറ്റന്നാള്‍ തുറക്കുക. റെഡ് സോണിൽ ഉൾപ്പെടുന്ന ജില്ലകളിലെ കോടതികൾ തുറക്കില്ല.
തിരുവനന്തപുരം: കൊവിഡ്-19 വൈറസിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ പുറത്തിറക്കി. 33 ശതമാനം ജീവനക്കാരെ ഉള്‍പെടുത്തിയാകും പ്രവര്‍ത്തനം.
ഗ്രീന്‍, ഓറഞ്ച് ബി സോണ്‍ ജില്ലകളില്‍ കോടതികളാണ് മറ്റന്നാള്‍ തുറക്കുക. റെഡ് സോണിൽ ഉൾപ്പെടുന്ന കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കോടതികൾ തുറക്കില്ല. ഓറഞ്ച് എ സോണിലുള്ള എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കോടതികള്‍ ശനിയാഴ്ച മുതല്‍ പ്രവർത്തിക്കും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും കേസ് പരിഗണിക്കുക. മൂന്നിലൊന്നു ജീവനക്കാരുമായാണ് കോടതികള്‍ തുറക്കാൻ അനുമതി നൽകിയത്.