വയനാട്ടിലേക്ക് രാഹുൽ ഗാന്ധിയുടെ വക 13000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും നൽകും

നേരത്തെ തെർമൽ സ്ക്കാനറുകൾ, മാസ്കുകൾ, ലിറ്റർ സാനിറ്റൈസർ എന്നിവ എത്തിച്ച് നൽകിയിരുന്നു.

Update: 2020-04-07 17:23 GMT

കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി എംപി സ്വന്തം നിലക്ക് വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചൺ,  ട്രൈബൽ കമ്മ്യൂണിറ്റി  കിച്ചൺ എന്നിവക്കായി 13000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും നൽകും. നാളെ ജില്ലാ ഭരണകൂടം വഴി പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും കൈമാറും.

ജില്ലയിലെ 23 പഞ്ചായത്തുകൾക്കും മൂന്ന് മുനിസിപ്പാലിറ്റിക്കും 500 കിലോ അരി , 50 കിലോ കടല ,50 കിലോ വൻപയർ വീതം ജില്ലയിൽ ആകെ 13000 കിലോ അരി , 1300 കിലോ കടല ,1300 കിലോ പയർ എന്നിവ നാളെ രാവിലെ 10 മണിക്ക് ജില്ലാ ഭരണകൂടം വഴി  പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും കൈമാറും.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലക്ക് പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ICU വെറ്റിലേറ്ററുകൾ പ്രവർത്തന സജ്ജമായി. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തെർമൽ സ്ക്കാനറുകൾ, 20000 മാസ്കുകൾ, 1000 ലിറ്റർ സാനിറ്റൈസർ  എന്നിവ എത്തിച്ച് നൽകിയിരുന്നു.

ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ കലക്ടർമാർ വഴി എകോപ്പിക്കുകയും ചെയ്ത് വരുന്നുണ്ടന്ന് ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ എംഎൽഎ, യുഡിഎഫ് ചെയർമാൻ പിപിഎ കരിം, കൺവീനർ എൻഡി അപ്പച്ചൻ എന്നിവർ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപി കുമാർ കേത്കർ അനുവദിച്ച 25 ലക്ഷം രൂപയ്ക്ക് കഴിഞ്ഞദിവസം ഭരണാനുമതി ആയിരുന്നു ഐസിയു, വെൻറിലേറ്റർ, മറ്റ് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ എന്നിവ വാങ്ങാനാണ്  തുക അനുവദിച്ചത്.

Tags:    

Similar News