സംസ്ഥാനത്ത് കൊവിഡ് ബാധിതർ വർധിക്കുന്നതിൽ ആശങ്ക വേണ്ട: മുഖ്യമന്ത്രി

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ ഇത് ഉണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Update: 2020-05-29 13:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതുകൊണ്ട് വല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ ഇത് ഉണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഐസിഎംആർ നിഷ്കർഷിക്കുന്നത് അനുസരിച്ചാണ് കേരളത്തിൽ പരിശോധനകൾ നടത്തുന്നത്. കേരളത്തിൽ 100 ടെസ്റ്റുകൾ നടത്തുമ്പോൾ 1.7 ആളുകൾക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവാകുന്നത്. നമ്മുടെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ശതമാനമാണ്. എന്നാൽ രാജ്യത്ത് ഇത് 5 ശതമാനമാണ്. കൊറിയയിലേതു പോലെ രണ്ടു ശതമാനത്തിൽ താഴെയാക്കാനാണ് ലോകരാജ്യങ്ങളെല്ലാം ശ്രമിക്കുന്നത്. കേരളം ആ നിലവാരം കൈവരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12,191 ഐസലേഷൻ ബഡ്ഡുകൾ സജ്ജമാണ്. നിലവിൽ 1080 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 1296 സർക്കാർ ആശുപത്രികളിലായി 49702 കിടക്കളും 1369 ഐസിയു കിടക്കകളും 1045 വെന്റിലേറ്ററുകളും ഉണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81,904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളുമുണ്ട്. 851 കൊറോണ കെയർ സെന്ററുകളുമുണ്ട്. ഇപ്പോൾ രോഗികളുടെ എണ്ണം വർധിക്കുന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News