പത്മനാഭസ്വാമി ക്ഷേത്രത്തിലെ 12 ജീവനക്കാര്‍ക്ക് കൊവിഡ്; 15 വരെ ദര്‍ശനം നിര്‍ത്തിവച്ചു
വെള്ളിയാഴ്ച മുതല്‍ ഈമാസം 15 വരെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ 12 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.. പെരിയനമ്പി, പൂജാരി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ വെള്ളിയാഴ്ച മുതല്‍ ഈമാസം 15 വരെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ, പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തില്‍ ക്ഷേത്രത്തിലെ നിത്യപൂജകള്‍ക്ക് മുടക്കംവരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂജകള്‍ക്ക് മുടക്കംവരാതിരിക്കാന്‍ പൂജകളുടെ ചുമതല തന്ത്രിയാണ് ഏറ്റെടുത്തിരിക്കുന്നത്.