പത്തിലധികം പേര്‍ക്ക് കൊവിഡ്; കോട്ടയം ജില്ലയിലെ പഴയിടം മിഡാസ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ചു

സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Update: 2020-09-17 09:00 GMT

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിറക്കടവ് ഗ്രാമപ്പഞ്ചായത്തില്‍ പഴയിടത്തെ മിഡാസ് പോളിമര്‍ കോമ്പൗണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. പത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ കലക്ടര്‍ എം അഞ്ജനയുടെ നടപടി.

സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതാ സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനുവേണ്ട എല്ലാ വിവരങ്ങളും സ്ഥാപനം ആരോഗ്യവകുപ്പിന്റെ സംഘത്തിന് ലഭ്യമാക്കണം. രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പോലിസിന്റെ സേവനവും ലഭ്യമാക്കും. 

Tags:    

Similar News