എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പിഎയ്ക്ക് കൊവിഡ്

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-08-24 06:21 GMT

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പേഴ്‌സനല്‍ അസിസ്റ്റന്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, എംഎല്‍എയുടെ പരിശോധനാഫലം നെഗറ്റീവാണ്. പിഎയുടെ ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ആന്റിജന്‍ പരിശോധനയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് ആദ്യം പുറത്തുവന്ന സൂചനകള്‍. ഇതോടെ നിയമസഭയിലുണ്ടായിരുന്ന എംഎല്‍എ നിയമസഭാ ഹോസ്റ്റലിലേക്ക് മാറി. പിന്നീടാണ് എംഎല്‍എയുടെ പിഎയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് റിപോര്‍ട്ട് പുറത്തുവന്നത്. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഹോസ്റ്റലില്‍ തുടരുകയാണ്. പിഎയുമായി സമ്പര്‍ക്കത്തിലുള്ളതിനാല്‍ ഇനി 14 ദിവസം എംഎല്‍എ ക്വാറന്റൈനിലേക്ക് മാറേണ്ടിവരും. ഒരു നിയമസഭാ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപോര്‍ട്ട്.  

Tags:    

Similar News