തിരുവനന്തപുരത്ത് പോലിസുകാരന് കൊവിഡ്; ഉറവിടം കണ്ടെത്താനായില്ല
സെക്രട്ടേറിയറ്റിനു പുറത്ത് ഉള്‍പ്പെടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം: ജില്ലയില്‍ പോലിസ് ഉദ്യോഗസ്ഥനു കൊവിഡ്-19 സ്ഥിരീകരിച്ചു. നന്ദാവനം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയറ്റിനു പുറത്ത് ഉള്‍പ്പെടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥനാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ജൂണ്‍ 28ന് രോഗലക്ഷണം കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
എന്നാല്‍, രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ജില്ലയില്‍ ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടെയാണ് പോലിസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.