കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് ഇടവേള: കേന്ദ്രത്തിന്റെ അപ്പലീല്‍ സ്റ്റേ അനുവദിച്ചില്ല; കൂടുതല്‍ വാദം കേള്‍ക്കും

84 ദിവസത്തെ ഇടവേള സംബന്ധിച്ചു കൊവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്നു സിംഗിള്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു

Update: 2021-09-27 15:04 GMT

കൊച്ചി: കൊവീഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസത്തെ ഇടവേള ഒഴിവാക്കി സ്വീകരിക്കാമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ അനുവദിച്ചില്ല. 84 ദിവസത്തെ ഇടവേള സംബന്ധിച്ചു കൊവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്നു സിംഗിള്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജീവനക്കാര്‍ക്ക് 84 ദിവസത്തിനു മുന്‍പു വാക്‌സിന്‍ സ്വീകരിക്കുന്നതിനു കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സ് കമ്പനി അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊവിന്‍ പോര്‍ട്ടലില്‍ ഇടവേള കുറച്ചതു സംബന്ധിച്ചു മാറ്റം വരുത്തണമെന്നതുള്‍പ്പെടെയുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ലെന്നു ഹരജിഭാഗം അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഹരജി കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Similar News