സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച്; എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി
മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സ്വപ്‌ന സുരേഷിനെ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ വിഷയത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി.മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സ്വപ്‌ന സുരേഷിനെ നിര്‍ബന്ധിച്ചുവെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ വിഷയത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപ്ല ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.എന്‍ ഐ എ കേസില്‍ കഴിഞ്ഞ ദിവസം മാപ്പു സാക്ഷിയായെങ്കിലും കസ്റ്റംസ്,ഇ ഡി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല.
അതേ സമയം ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം തുടരുകയാണ്. കേസ് നിയപമരമല്ലെന്നും എഫ് ഐ ആര്‍ റദ്ദു ചെയ്യണമെന്നും ഇ ഡിക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.