കോഴിക്കോട്: തിങ്കളാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിക്കാത്തതിനാല്‍ കേരളത്തില്‍ റംസാന്‍ 30 പൂര്‍ത്തീകരിച്ച് ചെറിയപെരുന്നാള്‍ ബുധനാഴ്ച ആഘോഷിക്കും. വിവിധ ഖാളിമാരാണ് ഇക്കാര്യം അറിയിച്ചത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയഖാസി, പാളയം ഇമാം എന്നിവരും കേരള ഹിലാല്‍ കമ്മിറ്റിയുമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.