പറവൂരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി;മരണത്തിന് പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനമെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയെയാണ് ഭര്‍ത്താവ് രഞ്ജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
കൊച്ചി: എറണാകുളം നോര്‍ത്ത് പറവൂരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.യുവതിയുടെ മരണത്തിന് പിന്നില്‍ഭര്‍തൃവീട്ടുകാരുടെ പീഡനമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയെയാണ് ഭര്‍ത്താവ് രഞ്ജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അമലയെ വീട്ടുകാരുമായോ ബന്ധുക്കളുമായോ ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നും ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
വീട്ടുകാര്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ സാന്ന്യധ്യത്തില്‍ മാത്രമെ സംസാരിക്കാന്‍ അനുവദിച്ചിരുന്നുള്ളുവെന്നും അമലയുടെ ബന്ധുക്കള്‍ ആരോപിച്ചു.അമല ഗര്‍ഭിണിയായ വിവരം പോലും അറിയിച്ചിരുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.രണ്ടു വര്‍ഷം മുമ്പായിരുന്നു രഞ്ജിത്തുമായുള്ള വിവാഹം.അമലയുടെ മരണത്തെ തുടര്‍ന്ന് പോലിസ് അസ്വഭാവിക മരണത്തിന് കേസടുത്തു.അമലയുടെ മരണത്തിന്റെ സത്യാവസ്ഥ വെളിയില്‍കൊണ്ടു വരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.