വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഭൂമി അദാനിക്ക് നല്‍കുന്നതിന്റെപിന്നില്‍ വന്‍ അഴിമതി: എസ് ഡി പി ഐ

ഹബ്ബിന്റെ രണ്ടാം ഘട്ടത്തിനും ജല മെട്രോ പോലുള്ള പദ്ധതികള്‍ക്കും ഭൂമി ആവശ്യമായിരിക്കെ തന്നെയാണ് 50 സെന്റ് സ്ഥലം ടെന്‍ഡര്‍ വിളിക്കാതെ നേരിട്ട് അദാനി കമ്പനിക്ക് നല്‍കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. പ്രധാനമന്ത്രിയുടെ വേണ്ടപ്പെട്ടവനായത് കൊണ്ടാണോ മുഖ്യമന്ത്രി ഈ ഉപകാരം അദാനിക്ക് നല്‍കുന്നത് എന്ന് വ്യക്തമാക്കണമെന്നും എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു

Update: 2020-06-30 13:55 GMT

കൊച്ചി : വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ഭൂമി ടെന്‍ഡര്‍ ഒഴിവാക്കി അദാനി ഗ്രൂപ്പിന് നല്‍കുന്നതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍.ഹബ്ബിന്റെ രണ്ടാം ഘട്ടത്തിനും ജല മെട്രോ പോലുള്ള പദ്ധതികള്‍ക്കും ഭൂമി ആവശ്യമായിരിക്കെ തന്നെയാണ് 50 സെന്റ് സ്ഥലം ടെന്‍ഡര്‍ വിളിക്കാതെ നേരിട്ട് അദാനി കമ്പനിക്ക് നല്‍കുന്നത്.

ഇതില്‍ ദുരൂഹതയുണ്ട്. പ്രധാനമന്ത്രിയുടെ വേണ്ടപ്പെട്ടവനായത് കൊണ്ടാണോ മുഖ്യമന്ത്രി ഈ ഉപകാരം അദാനിക്ക് നല്‍കുന്നത് എന്ന് വ്യക്തമാക്കണം.ഹബ്ബിന് സ്ഥലം ആവശ്യമില്ലെങ്കില്‍ യഥാര്‍ഥ ഉടമസ്ഥരായ ജില്ലാ പഞ്ചായത്തിന് സ്ഥലം വിട്ട് നല്‍കണം. അദാനിക്ക് സ്ഥലകൈമാറാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവേണിങ് കമ്മിറ്റി അനുമതി നല്‍കരുതെന്നും അല്ലാത്ത പക്ഷം എസ് ഡി പി ഐ സമര രംഗത്ത് ഇറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News