നവജാത ശിശുവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മമോര്‍ട്ടം നടത്തും. പോലിസ് കേസെടുത്തു.

Update: 2020-08-03 09:49 GMT

കോട്ടയം: അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് കാട്ടാപ്പള്ളി ഭാഗത്തെ കായലില്‍ നിന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോലിസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മമോര്‍ട്ടം നടത്തും. പോലിസ് കേസെടുത്തു. 

Tags:    

Similar News