പ്രളയ ഫണ്ട് തട്ടിപ്പ്: മൂന്നാം പ്രതി അന്‍വറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു
ഈ മാസം 25 ന് വൈകുന്നേരം മൂന്നുവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്.കേസിന്റെ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതി അന്‍വറിനെ പോലിസ് കസ്റ്റഡിയില്‍ ആവശ്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്
കൊച്ചി: പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ പോലിസിനു മുമ്പാകെ കീഴടങ്ങിയ മൂന്നാം പ്രതിയായ സിപിഎം നേതാവ് എം എം അന്‍വറിനെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.ഈ മാസം 25 ന് വൈകുന്നേരം മൂന്നുവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത്.കേസിലെ ഒന്നാം പ്രതിയായ എറണകുളം കലക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദ് മൂന്നും നാലും പ്രതികളായ സിപി എം നേതാവ് അന്‍വറിന്റെയും ഭാര്യ കൗലത്തിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
കേസിന്റെ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതി അന്‍വറിനെ പോലിസ് കസ്റ്റഡിയില്‍ ആവശ്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.കസ്്റ്റഡിയില്‍ പ്രതിയെ മാനസികമായും ശാരീരികയമായും പീഡിപ്പിക്കരുതെന്നും 25 നു വൈകുന്നേരം മൂന്നിനു മുമ്പായി പ്രതിയെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.ഇന്ന് ഉച്ചയക്ക് 12 മണിയോടെയാണ് മൂന്നാം പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ എം അന്‍വര്‍ കൊച്ചിയിലെ അന്വേഷണസംഘത്തിനു മുമ്പാകെ കീഴടങ്ങിയത്.നേരത്തെ മുന്‍ കൂര്‍ ജാമ്യം തേടി അന്‍വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അന്‍വര്‍ ഇന്ന് പോലിസ് മുമ്പാകെ കീഴടങ്ങിയത്.
അന്‍വറിന്റെ ഭാര്യ കൗലത്തും കേസിലെ നാലാം പ്രതിയാണ്. ഇവര്‍ക്ക് ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നല്‍കിയിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. കൗലത്തിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണ സംഘം ഡയറക്ടര്‍ ഓഫ് ജനറല്‍ പ്രോസിക്യൂഷന് റിപോര്‍ട് നല്‍കിയിട്ടുണ്ട്. എറണാകുളം കലക്ട്രേറ്റിലെ ഭരണാനുകുല സംഘടനാ നേതാവായ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി, രണ്ടാം പ്രതി മഹേഷ്,അഞ്ചാം പ്രതി നീതു, ആറാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവ് നിധിന്‍ (30),ഏഴാം പ്രതിയും നിധിന്റെ ഭാര്യയുമായ ഷിന്റു(27) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ മഹേഷ്,നിധിന്‍,നിധിന്റെ ഭാര്യ ഷിന്റു എന്നിവരെ നേരത്തെ അന്വേഷണം സംഘം അറസ്റ്റു ചെയ്തിരുന്നു.ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം നല്‍കി.
എന്നാല്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിഷ്ണു പ്രസാദിനെ ക്രൈംബ്രാഞ്ച് വീണ്ടും അറസ്റ്റുചെയ്തിരുന്നു.ഇയാള്‍ റിമാന്റിലാണ്.ഇയാളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതിയില്‍ വാദം പൂര്‍ത്തിയായി ഇതില്‍ കോടതി നാളെ വിധി പറയും.അഞ്ചാം പ്രതി നീതു ഇപ്പോഴും ഒളിവിലാണ്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അന്‍വറിന്റെ അക്കൗണ്ടിലേക്ക് 10.5 ലക്ഷം രൂപ എത്തിയതിനെ തുടര്‍ന്നാണ് പ്രളയ ഫണ്ട് തട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കലക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദും സംഘവും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ പുറത്തു വരുന്നത്. ഏകദേശം ഒരു കോടിയിലധികം രൂപ തട്ടിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.