ഫാ.ആന്റണി പുത്തന്‍പുരക്കല്‍ ഏഷ്യയില്‍ നിന്നുള്ള ആദ്യ ബെനഡിക്ടിന്‍ ആബര്‍ട്ട് ജനറല്‍
റോം ആസ്ഥാനമായുള്ള സില്‍വസ് ട്രോ ബെനഡിക്ടിന്‍ കോണ്‍ഗ്രിഗേഷന്റെ ആബര്‍ട്ട് ജനറല്‍ ആയി വയനാട് വെള്ളമുണ്ട സ്വദേശി റവ.ഡോ.ആന്റണി പുത്തന്‍പുരക്കല്‍ തെരഞ്ഞടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നആദ്യ വ്യക്തിയാണ് ഫാ. ആന്റണി.
കല്‍പ്പറ്റ: റോം ആസ്ഥാനമായുള്ള സില്‍വസ് ട്രോ ബെനഡിക്ടിന്‍ കോണ്‍ഗ്രിഗേഷന്റെ ആബര്‍ട്ട് ജനറല്‍ ആയി വയനാട് വെള്ളമുണ്ട സ്വദേശി റവ.ഡോ.ആന്റണി പുത്തന്‍പുരക്കല്‍ തെരഞ്ഞടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് ഏഷ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നആദ്യ വ്യക്തിയാണ് ഫാ. ആന്റണി.
52 വര്‍ഷം മുന്‍പ് മക്കിയാട് ബെനഡിക്ടിന്‍ ആശ്രമത്തില്‍ ചേര്‍ന്ന ചാക്കോ പുത്തന്‍പുരക്കല്‍ ആന്റണി എന്ന പേര് സ്വീകരിക്കുകയായിരുന്നു. നിയമബിരുദ ധാരിയാണ്. മക്കിയാട് ഹോളി ഫെയിസ് ഹൈസ്‌കൂള്‍ സ്ഥാപകരില്‍ മുന്‍നിരക്കാരനായിരുന്ന ഫാ.ആന്റണി പതിറ്റാണ്ടുകാലം ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായി സേവനം ചെയ്തു. പിന്നീട് ജനറല്‍ കൗണ്‍സിലറായി റോമിലേക്ക് പോയി. വെള്ളമുണ്ട ഒഴുക്കല്‍ മുല ഇടവകയിലെ പരേതരായ പുത്തന്‍പുരക്കല്‍ ജോസഫിന്റെയും, മറിയത്തിന്റെയും മകനാണ് ചാക്കോ എന്ന ഫാ. ആന്റണി.