കൈമുട്ടിനു താഴെ നഷ്ടപ്പെട്ടവര്‍ക്കു സൗജന്യമായി കൃത്രിമ കൈ പിടിപ്പിച്ചു നല്‍കുന്നു

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് കൃത്രിമ കൈ നല്‍കുക

Update: 2019-01-06 18:34 GMT

നിലമ്പൂര്‍: കൈമുട്ടിനു താഴെ നഷ്ടപ്പെട്ടവര്‍ക്കു സൗജന്യമായി കൃത്രിമ കൈ വച്ചു കൊടുക്കുന്നതിനുള്ള മെഡിക്കല്‍ ക്യാംപ് നിലമ്പൂര്‍ ഏലംകുളം ആശുപത്രിയില്‍ വച്ചു നടത്തുമെന്നു സംഘാടകര്‍ അറിയിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്പന്ദന റോട്ടറി ക്ലബും നിലമ്പൂര്‍ റോട്ടറി ക്ലബും സംയുക്തമായി അടുത്ത 27നു നടത്തുന്ന ക്യാംപില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് കൃത്രിമ കൈ നല്‍കുക. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ അവര്‍ക്കായി വീണ്ടും ക്യാംപ് നടത്തും. സാധാരണ ഗതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള കൃത്രിമ കൈയാണു പിടിപ്പിച്ചു നല്‍കുകയെന്നും ബാംഗ്ലുര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിദഗ്ദരാണ് ഓപറേഷനു നേതൃത്ത്വം നല്‍കുകയെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633868643 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News