ഇനി ബ്യൂട്ടിപാര്‍ലര്‍ ജയിലില്‍ തന്നെ

കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തൊഴിലെടുത്ത് ജീവിക്കുന്നതിന് തടവുകാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

Update: 2019-12-17 09:30 GMT

തിരുവനന്തപുരം: കേരളത്തില്‍ ഇനി ജയിലിലും ബ്യൂട്ടിപാര്‍ലര്‍. അത്യാധുനിക സൗകര്യങ്ങളോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ബ്യൂട്ടിപാര്‍ലറിന് തുടക്കമായത്. പാലിയേറ്റീവ് കെയര്‍ ഉല്‍പ്പെടെയുള്ള സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനം ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും ചേര്‍ന്ന് നിര്‍വഹിച്ചു.

പൂജപ്പുര കരമന റോഡില്‍ പരീക്ഷ ഭവനോട് ചേര്‍ന്നാണ് ഫ്രീഡം ലുക്ക്സ് പാര്‍ലര്‍. രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് പ്രവര്‍ത്തനം. സര്‍ക്കാര്‍ അംഗീകൃത ബ്യൂട്ടീഷ്യന്‍ കോഴ്സ് കഴിഞ്ഞ 6 പേരുടെ മേല്‍നോട്ടത്തിലാണ് പാര്‍ലറിന്റെ പ്രവര്‍ത്തനം. ഫ്രീഡം ലുക്ക്സ് എന്നാണ് ബ്യൂട്ടിപാര്‍ലറിന്റെ പേര്. ഇത് വിജയകരമാവുന്നതോടെ സ്ത്രീകളുടെ ജയിലുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തൊഴിലെടുത്ത് ജീവിക്കുന്നതിന് തടവുകാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. 

Tags:    

Similar News