ജർമൻ യുവതിയുടെ തിരോധാനം; ഇന്റര്‍പോളിന്റെ സഹായം തേടും

മൊഴിയെടുക്കാനായി യുവതിയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹായം തേടി.

Update: 2019-07-02 06:30 GMT

തിരുവനന്തപുരം: കേരളത്തിലെത്തിയ ജര്‍മന്‍ വനിത ലിസ വെയ്സക്കൊപ്പം സുഹൃത്ത് മുഹമ്മദ് അലിയെ കൂടാതെ മറ്റൊരാള്‍ കൂടി എത്തിയതായി റിപ്പോര്‍ട്ട്. അതേസമയം, ലിസയുടെ യുടെ തിരോധാനമന്വേഷിക്കാന്‍ പോലിസ് ഇന്റര്‍പോളിന്റെ സഹായം തേടും.

 ശംഖുമുഖം അസിസന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് ലിസയുടെ തിരോധാനം അന്വേഷിക്കുക. മൊഴിയെടുക്കാനായി യുവതിയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹായം തേടി.

കാണാതായ ജര്‍മന്‍ യുവതി ലിസ രാജ്യം വിട്ട് പോയിട്ടില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇവര്‍ക്കൊപ്പം കേരളത്തിലെത്തിയ ബ്രിട്ടീഷ് പൗരന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ തിരികെ പോയിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 7നു തിരുവനന്തപുരത്തു വിമാനമിറങ്ങിയ യുവതിയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അമ്മ ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതോടെയാണ് വിഷയത്തില്‍ പോലിസ് അന്വേഷണമാരംഭിച്ചത്. കേരളത്തില്‍ എത്തിയ ശേഷം ഫോണ്‍ വിളിയോ, വിവരങ്ങളോ ഇല്ലെന്നു പരാതിയില്‍ അമ്മ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News