നെടുമ്പാശേരിയിലും കണ്ണൂരിലും സ്വർണ വേട്ട; ക്യാപ്‌സൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം
42 ലക്ഷം വില വരുന്ന 919 ഗ്രാം തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. തങ്കം ക്യാപ്‌സൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 42ലക്ഷം രൂപയുടെ തങ്കം പിടികൂടി. തങ്കം കടത്താന്‍ ശ്രമിച്ച, ദുബയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശിയെ അറസ്റ്റ് ചെയ്തു.
42 ലക്ഷം വില വരുന്ന 919 ഗ്രാം തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. തങ്കം ക്യാപ്‌സൂളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. തങ്കം ഏറ്റുവാങ്ങാനെത്തിയ ആളും പിടിയിലായി.
കണ്ണൂര്‍ വിമാനത്താവളത്തിലും സ്വര്‍ണം പിടികൂടി. അരക്കിലോയോളം സ്വര്‍ണമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബംഗളൂരുവിലേക്കുള്ള യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി ജസീലിനെ അറസ്റ്റ് ചെയ്തു.