ഗ്രീന്‍വാലി അക്കാദമിയില്‍ അഡ്മിഷന്‍ ആരംഭിച്ചു
ഇസ്ലാമിക വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക പഠനത്തിനും തൊഴില്‍പരിശീലനത്തിനും നൈപുണി വികസനത്തിനും പരിശീലനം നല്‍കുന്ന അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് ലേണിങ് പ്രോഗ്രാമാണ് ഗ്രീന്‍വാലി നല്‍കുന്നത്.
മഞ്ചേരി: മഞ്ചേരി ഗ്രീന്‍ വാലി അക്കാദമിയിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഇസ്ലാമിക വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക പഠനത്തിനും തൊഴില്‍പരിശീലനത്തിനും നൈപുണി വികസനത്തിനും പരിശീലനം നല്‍കുന്ന അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് ലേണിങ് പ്രോഗ്രാമാണ് ഗ്രീന്‍വാലി നല്‍കുന്നത്.
പത്താം തരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ അറബി ഭാഷയില്‍ പരിജ്ഞാനമുള്ള വിദ്യാര്‍ഥികള്‍ക്കു ഖുര്‍ആന്‍, ഹദീസ്, ഇസ്ലാമിക് ഹിസ്റ്ററി, ഫിഖ്ഹ്, മതതാരതമ്യപഠനം എന്നിവക്കൊപ്പം ഇംഗ്ലീഷ്, ഉറുദു, അറബി, മലയാളം ഭാഷകളും എന്‍ഐഒഎസിന്റെ പ്ലസ്ടു പഠനവും ജാമിയ മില്ലിയ ഇസ്ലാമിയ ഡല്‍ഹിയില്‍ നിന്നുള്ള ബിരുദപഠനവും ലഭിക്കുന്നു. അതിന് പുറമേ സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്, ഫുഡ് പ്രോസസിങ്, മോഡേണ്‍ സെക്രട്ടറിയല്‍ പ്രാക്ടീസ്, ഇലക്ട്രിക്കല്‍ ടെക്‌നിഷ്യന്‍ എന്നിവയില്‍ പരിശീലനവും നല്‍കുന്നു.
പ്രവേശനത്തിന് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട എട്ടു കേന്ദ്രങ്ങളില്‍ ട്രയല്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 12 മുതല്‍ നടക്കും. അതില്‍ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് മെയ് രണ്ടാം വാരത്തില്‍ കാംപസില്‍ വെച്ച് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന സ്‌ക്രീനിങ് ക്യാംപും നടക്കും. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്
ട്രയല്‍ ടെസ്റ്റ് കേന്ദ്രങ്ങള്‍
1. കരുണാ ഫൗണ്ടേഷന്‍ ,തലശ്ശേരി - ഏപ്രില്‍ 12, രാവിലെ 10.30
2. വാസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, വടകര - ഏപ്രില്‍ 13, രാവിലെ 11.00
3. ഗ്രീന്‍വാലി അക്കാദമി, മഞ്ചേരി- ഏപ്രില്‍ 15 രാവിലെ 11.00
4. മലബാര്‍ ഹൗസ്, പുത്തനത്താണി- ഏപ്രില്‍ 16 രാവിലെ 11.00
5. പെരിയാര്‍ വാലി ട്രസ്റ്റ്, ആലുവ- ഏപ്രില്‍ 17 രാവിലെ 11.00
6. പീസ് വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, ഈരാറ്റുപേട്ട- ഏപ്രില്‍ 18 രാവിലെ 11.00
7. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ്, പത്തനംതിട്ട- ഏപ്രില്‍ 19 രാവിലെ 10.30
8. ടെസ്റ്റ് ഓഡിറ്റോറിയം, തിരുവനന്തപുരം- ഏപ്രില്‍ 20 രാവിലെ 11.00
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495977230, 9446365120