കൊച്ചി: നിരവധി നാര്‍ക്കോട്ടിക് കേസുകളില്‍ പ്രതിയായ യുവാവിനെ ജയിലില്‍ അടച്ചു. കലൂര്‍ സ്വദേശി ടില്ലു തോമസിനെയാണ് ദി പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് ആക്ട് പ്രകാരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. പ്രതി കൊച്ചി നഗരത്തിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും മൂന്ന് നാര്‍കോട്ടിക് കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. ഇയാള്‍ കേരളത്തിന് പുറത്തുനിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ കൊണ്ടുവന്ന് യുവാക്കള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്.