സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരാകില്ല
ഫോണില്‍ വിളിച്ചാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെതന്നും നോട്ടീസ് ലഭിക്കാത്തതിലാണ് ഹാജരാകാത്തതെന്നുമാണ് വിശദീകരണം.വിവരം അയ്യപ്പന്‍ കസ്റ്റംസിനെ ഇന്ന് അറിയിച്ചതായും വിവരമുണ്ട്.അതേ സമയം സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ മൊഴി നല്‍കുന്നതിനായി കസ്റ്റംസിന്റെ നിര്‍ദേശപ്രകാരം ഇന്ന് ഹാജരായിട്ടുണ്ട്
കൊച്ചി: സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിനു മുന്നില്‍ ഹാജരാകില്ല.ഫോണില്‍ വിളിച്ചാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെതന്നും നോട്ടീസ് ലഭിക്കാത്തതിലാണ് ഹാജരാകാത്തതെന്നുമാണ് വിശദീകരണം.വിവരം അയ്യപ്പന്‍ കസ്റ്റംസിനെ ഇന്ന് അറിയിച്ചതായും വിവരമുണ്ട്.അതേ സമയം സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ മൊഴി നല്‍കുന്നതിനായി കസ്റ്റംസിന്റെ നിര്‍ദേശപ്രകാരം ഇന്ന് ഹാജരായിട്ടുണ്ട്.കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരുടെ മൊഴി ഇന്നലെ കസ്റ്റംസ് രേഖപെടുത്തിയിരുന്നു
നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,പി എസ് സരിത്ത് എന്നിവരുടെ രഹസ്യമൊഴി നേരത്തെ രേഖപെടുത്തിയിരുന്നു. ഈ രഹസ്യമൊഴി കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ മൂന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെയും സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തിരുന്നു.സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നതെന്നാണ് വിവരം.