മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നരാപിച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം; എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി
പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.ഈ ഉദ്യോഗസ്ഥ ഇപ്പോഴും സര്‍വ്വീസിലുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു
കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് എട്ട് വയസ്സുള്ള കുട്ടിയെയും പിതാവിനെയും പിങ്ക് പോലിസ് പൊതുറോഡില്‍ അപമാനിച്ച സംഭവത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി.പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.ഈ ഉദ്യോഗസ്ഥ ഇപ്പോഴും സര്‍വ്വീസിലുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ എങ്ങിനെയാണ് പോലിസ് ഉദ്യോഗസ്ഥയ്‌ക്കെ ചോദ്യം ചെയ്യാനാവുന്നതെന്നു കോടതി ചോദിച്ചു.
കുട്ടിയെ വഴിയില്‍ ചോദ്യം ചെയ്ത നടപടി ചെറുതായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശരിയായതും നല്ല രീതിയിലുള്ളതുമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാവണമെന്നും കോടതി വ്യക്തമാക്കി.സംസ്ഥാന പോലിസ് മേധാവി മുഖേന പോലിസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടിസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അപമര്യാദയായി പെരുമാറിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.കേസ് നവംബര്‍ 29 നു വീണ്ടും പരിഗണിക്കാനായി മാറ്റി.
.പോലിസ് ഉദ്യോഗസ്ഥയുടെ നടപടിയെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ് ഉള്‍പ്പെടെ വിവിധ ചികില്‍സകള്‍ക്കു വിധേയമാക്കിയെന്നും ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹരജിയില്‍ പറയുന്നു.