വെള്ളത്തിന്റെ പണം നല്‍കാതെ ചരക്ക് കപ്പല്‍ തീരം വിടാനൊരുങ്ങി;അര്‍ധ രാത്രിയില്‍ സിറ്റിംഗ് നടത്തി യാത്ര തടഞ്ഞ് ഹൈക്കോടതി

വെള്ളം നല്‍കിയ സ്വകാര്യ കമ്പനിക്ക് കപ്പല്‍ അധികൃതര്‍ രണ്ടര കോടി രൂപ നല്‍കാനുണ്ടായിരുന്നു.ഈ പണം നല്‍കാതെ ഇന്ന് രാവിലെയോടെ തീരം വിടാനായിരുന്നു കപ്പല്‍ അധികൃതരുടെ നീക്കം.തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് കോടതി രാത്രിയില്‍ തന്നെ ഓണ്‍ലൈനായി സിറ്റിംഗ് നടത്തിയത്

Update: 2022-01-25 06:24 GMT

കൊച്ചി: വെളളത്തിന്റെ പണം അടയ്ക്കാതെ തീരം വിടാനുള്ള ചരക്ക് കപ്പലിന്റെ യാത്രം ഹൈക്കോടതി അര്‍ധരാത്രി സിറ്റിംഗ് നടത്തി തടഞ്ഞു.ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ അര്‍ധ രാത്രിയിലെ സിറ്റിംഗ്.

വെള്ളം നല്‍കിയ സ്വകാര്യ കമ്പനിക്ക് കപ്പല്‍ അധികൃതര്‍ രണ്ടര കോടി രൂപ നല്‍കാനുണ്ടായിരുന്നു.ഈ പണം നല്‍കാതെ ഇന്ന് രാവിലെയോടെ തീരം വിടാനായിരുന്നു കപ്പല്‍ അധികൃതരുടെ നീക്കം.തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് കോടതി രാത്രിയില്‍ തന്നെ ഓണ്‍ലൈനായി സിറ്റിംഗ് നടത്തിയത്.

നല്‍കാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളില്‍ കപ്പല്‍ അധികൃതര്‍ കമ്പനിയ്ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.രണ്ടാഴ്ചയക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യാനുള്ള നടപടികള്‍ ഹരജിക്കാര്‍ക്ക് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.അഭിഭാഷകരും കോടതി ജീവനക്കാരും അടക്കം എല്ലാവരും തങ്ങളുടെ വീടുകളില്‍ ഇരുന്നാണ് ഹാജരായത്.

Tags:    

Similar News