വനിതാ ദിനത്തില്‍ ഹൈക്കോടതിയില്‍ കേസ് കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരുടെ ഫുള്‍ ബെഞ്ച്
ജസ്റ്റിസ് അനു ശിവരാമന്‍ അധ്യക്ഷയായ ബെഞ്ചില്‍ ജസ്റ്റില്‍് വി ഷര്‍സി,ജസ്റ്റിസ് എം ആര്‍ അനിത എന്നിവരാണ് മറ്റ് അംഗങ്ങള്‍.ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസിന്റെ വിധിക്കെതിരെ ഫയല്‍ ചെയ്ത റിവ്യൂ ഹരജിയാണ് ബെഞ്ച് പരിഗണിക്കുന്നത്
കൊച്ചി: വനിതാ ദിനത്തില്‍ ഹൈക്കോടതിയില്‍ കേസ് കേള്‍ക്കാന്‍ വനിതാ ജഡ്ജിമാര്‍മാര്‍ മാത്രമായുളള ഫുള്‍ ബെഞ്ച് രൂപീകരിച്ച് ഹിയറിംഗ്.ജസ്റ്റിസ് അനു ശിവരാമന്‍ അധ്യക്ഷയായ ബെഞ്ചില്‍ ജസ്റ്റില്‍് വി ഷര്‍സി,ജസ്റ്റിസ് എം ആര്‍ അനിത എന്നിവരാണ് മറ്റ് അംഗങ്ങള്‍.ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസിന്റെ വിധിക്കെതിരെ ഫയല്‍ ചെയ്ത റിവ്യൂ ഹരജിയാണ് ബെഞ്ച് പരിഗണിക്കുന്നത്.
കേരളഹൈക്കോടതി ആരംഭിച്ചശേഷം കഴിഞ്ഞ 72 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് വനിതാ ജഡ്ജിമാര്‍ മാത്രമായുള്ള ഒരു ഫുള്‍ ബെഞ്ച് ഹിയറിംഗ് നടക്കുന്നതെന്ന് അഡ്വ.ഹരീഷ് വാസുദേവന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.ഈ ഫുള്‍ ബെഞ്ച് ചരിത്രമാണെന്നും സ്ത്രീകള്‍ ചരിത്രം നിര്‍മ്മിക്കുകയാണെന്നും ഹരീഷ് വാസുദേവന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.