ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സിനിമ കണ്ടതിനു ശേഷം നിയമപരമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ഡിജിപിയോട് നിര്‍ദ്ദേശിച്ചിരുന്നു.പോലിസ് നല്‍കിയ റിപോര്‍ട്ട് അംഗീകരിച്ച് കോടതി ഹരജി തള്ളുകയായിരുന്നു

Update: 2022-02-10 07:06 GMT

കൊച്ചി: ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സിനിമയില്‍ അധിക്ഷേപകരവും അശ്ലീലമായ പദപ്രയോഗം അമിതമായി ഉപയോഗിച്ചിരിക്കുകയാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സിനിമ കണ്ടതിനു ശേഷം നിയമപരമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ഡിജിപിയോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇതു പ്രകാരം പോലിസ് നല്‍കിയ റിപോര്‍ട്ട് അംഗീകരിച്ച് കോടതി ഹരജി തള്ളുകയായിരുന്നു.ഒടിടിയിലാണ് സിനിമ റീലീസ് ചെയ്തിരുന്നത്.

Tags:    

Similar News