ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ച സംഭവം; ഡോക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് വനിതാ കമ്മീഷന്‍

അഞ്ച് വര്‍ഷത്തോളം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെയാണ് ശസ്ത്രക്രിയക്ക് വിധേയയായ യുവതി അനുഭവിക്കേണ്ടി വന്നതെന്നും സതീദേവി പ്രതികരിച്ചു.

Update: 2022-10-09 12:27 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടു. ഗുരുതര അനാസ്ഥയാണ് ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.

കത്രിക കണ്ടെത്താന്‍ കഴിയാത്തത് ആരോഗ്യ സംവിധാനത്തിന്റെ പിഴവാണ്. വീഴ്ച വരുത്തിയ ഡോക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഐ എം എ ഉള്‍പ്പെടെയുള്ള ഡോക്ടേഴ്‌സ് സംഘടനകള്‍ സംഭവം ഗൗരവമായി പരിശോധിക്കണം. മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

അഞ്ച് വര്‍ഷത്തോളം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെയാണ് ശസ്ത്രക്രിയക്ക് വിധേയയായ യുവതി അനുഭവിക്കേണ്ടി വന്നതെന്നും സതീദേവി പ്രതികരിച്ചു.

Similar News