മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു; കൃഷി അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് കെ എസ് സിന്ധുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Update: 2019-01-05 14:53 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പിണറായി വിജയനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളനപരമായി പോസ്റ്റിട്ടതിനും സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സോഷ്യല്‍ മീഡിയ മുഖേന പ്രചാരണം നടത്തിയതിനും കൃഷി അസിസ്റ്റന്റിനെതിരേ നടപടി.

മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് കെ എസ് സിന്ധുവിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സിന്ധുവിനെതിരെ ചട്ടപ്രകാരം അച്ചടക്കനടപടി സ്വീകരിച്ച് നടപടി റിപോര്‍ട്ട് ലഭ്യമാക്കാന്‍ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി.

Tags:    

Similar News