ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രജാ സോഷ്യലിസ്റ്റ് പാര്‍ടി നേതാവ് അറസ്റ്റില്‍
ആലപ്പുഴ കുതിരപ്പന്തി സ്വദേശി പൊന്നപ്പനാണ് അറസ്റ്റിലായത്.പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാണ് എന്നു പറഞ്ഞ് കേന്ദ്രമന്ത്രിമാര്‍ പ്രമുഖ ബിജെപി നേതാക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്
ആലപ്പുഴ: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കായംകുളം സ്വദേശിയായ യുവാവില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.ആലപ്പുഴ കുതിരപ്പന്തി സ്വദേശി പൊന്നപ്പനാണ് അറസ്റ്റിലായത്.പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാണ് എന്നു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.കേന്ദ്രമന്ത്രിമാര്‍ പ്രമുഖ ബിജെപി നേതാക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. സമാനമായ രീതിയില്‍ ഇയാള്‍ പണം തട്ടിയിട്ടുണ്ടോയെന്ന് പോലിസ് അന്വേഷിച്ചു വരികയാണ്.