ജോസ് കെ മാണി എകെജി സെൻ്ററിൽ സന്ദർശനം നടത്തി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കൺവീനർ എ വിജയരാഘവനും എകെജി സെൻ്ററിൻ്റെ വാതിൽക്കലോളം വന്ന് ജോസ് കെ മാണിയെ തൊഴുകയ്യോടെ യാത്രയാക്കി.

Update: 2020-10-16 07:45 GMT

തിരുവനന്തപുരം: യുഡിഎഫ് വിട്ട ജോസ് കെ മാണി എ കെ ജി സെൻ്ററിൽ സന്ദർശനം നടത്തി. ഊഷ്മള സ്വീകരമാണ് എകെജി സെന്ററിൽ ജോസ് കെ മാണിയ്ക്കും കൂടെയുണ്ടായിരുന്ന റോഷി അഗസ്റ്റിൻ എംഎൽഎ അടക്കമുള്ളവർക്കും ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കൺവീനർ എ വിജയരാഘവനും എകെജി സെൻ്ററിൻ്റെ വാതിൽക്കലോളം വന്ന് ജോസ് കെ മാണിയെ തൊഴുകയ്യോടെ യാത്രയാക്കുകയും ചെയ്തു.

സിപിഐ സംസ്ഥാന കമ്മറ്റി ഓഫീസായ എംഎൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രനുമായും ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിലെ കാറിലാണ് ജോസും കൂട്ടരും എംഎൻ സ്മാരകത്തിലെത്തിയത് എന്നതും ശ്രദ്ധേയമായി.

ഭാവി പ്രവർത്തനങ്ങൾ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് ജോസ് കെ മാണി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയെ നേരിൽ കാണും. തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News