ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടില്‍ 42 ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാല വാഗ്ദാനവുമായി കെ റെയില്‍
ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലം പണിയാന്‍ ദക്ഷിണ റെയില്‍വേ അനുമതി നല്‍കിയിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ഈ മേല്‍പ്പാലങ്ങള്‍ പണിയും
ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലം പണിയാന്‍ ദക്ഷിണ റെയില്‍വേ അനുമതി നല്‍കിയിട്ടില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി ഈ മേല്‍പ്പാലങ്ങള്‍ പണിയും. സില്‍വര്‍ ലൈനിനായി റെയില്‍വേ വിട്ടുതരുന്ന 975 കോടിയുടെ ഭൂമി റെയില്‍വേയുടെ ഓഹരിയായി പരിഗണിക്കാമെന്നും ഉറപ്പുനല്‍കി. പദ്ധതി നടപ്പായാല്‍ ഒരേസമയം സംസ്ഥാനത്തിനും റെയില്‍വേക്കും നേട്ടമുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ഭൂമി സംബന്ധിച്ച് റെയില്‍വേ ഡിവിഷന്‍ ചുമതലക്കാരും കെ റെയില്‍ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്താമെന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.പദ്ധതിയില്‍ റെയില്‍വേയുടെ ഓഹരിമൂല്യം 2150 കോടി മാത്രമായതിനാല്‍ ഇത് ഇനിയും കൂട്ടണമെന്ന അഭ്യര്‍ഥന ചീഫ് സെക്രട്ടറി മുന്നോട്ടുവെച്ചു.പാതയുടെ രൂപരേഖ, റെയില്‍വേ ഭൂമിയുടെ ഉപയോഗം, നിലവിലുള്ള റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ റെയില്‍വേ സോണുകളിലെ വിലയിരുത്തലുകള്‍ സഹിതം വീണ്ടും ബോര്‍ഡിനു നല്‍കണം. അവ ബോര്‍ഡ് വീണ്ടും പരിശോധിക്കും.