രാജ്യസഭാ സീറ്റില്‍ പരിഗണിക്കണം; കെ വി തോമസ് സോണിയാ ഗാന്ധിയെ കാണും
നേരത്തെ ലോക് സഭാ സീറ്റില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി കലഹത്തിലായിരുന്ന കെ വി തോമസിനെ സോണിയാ ഗാന്ധിയായിരുന്നു അനുനയിപ്പിച്ചത്.
കൊച്ചി: കേരളത്തില്‍ ഒഴിവു വന്നിരിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാവശ്യവുമായി മുന്‍ കേന്ദ്രമന്ത്രി പ്രഫ കെ വി തോമസ്. ഇക്കാര്യം ആവശ്യപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി.
രാജ്യസഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് സോണിയാ ഗാന്ധിയെയും കാണുന്നുണ്ടെന്നാണ് വിവരം.നേരത്തെ ലോക് സഭാ സീറ്റില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി കലഹത്തിലായിരുന്ന കെ വി തോമസിനെ സോണിയാ ഗാന്ധിയായിരുന്നു അനുനയിപ്പിച്ചത്.