ഐടിഎം കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പു ഫലം ഹൈക്കോടതി സ്റ്റേ ചെയ്തു
ഐടിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ എം എസ് എഫ് വിദ്യാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടി നോമിനേഷന്‍ കൊടുക്കുന്നത് എസ് എഫ് ഐ വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. ഇതിനെതിരെ എം എസ് എഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള ഐടിഎം കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പു ഫലം ഹൈക്കോടതി സ്റ്റേ ചെയ്തു.മയ്യില്‍ ഐടിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ എം എസ് എഫ് വിദ്യാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടി നോമിനേഷന്‍ കൊടുക്കുന്നത് എസ് എഫ് ഐ വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. ഇതിനെതിരെ എം എസ് എഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവുണ്ടായത്. മറ്റൊരു വിധി ഉണ്ടാകുന്നതുവരെ ഐടിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ യൂനിയന്‍ തിരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യുകയാണെന്നു ഉത്തരവില്‍ വ്യക്തമാക്കി.