കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
ചാന്‍സിലറായ ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളുടെ നിയമനമെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു ഹരജി
കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.ചാന്‍സിലറായ ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളുടെ നിയമനമെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു ഹരജി.നിയമനത്തിനെതിരെ നേരത്തെ സിംഗിള്‍ ബെഞ്ചിനെ സമീച്ചിരുന്നുവെങ്കിലും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അപ്പീല്‍ ഹരജിയമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.നിയമനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.ബോര്‍ഡ് ഓഫ് സ്റ്റഡിസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്ന സത്യവാങ്മൂലം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.