കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിനു മുന്നില്‍ കുറ്റസമതം നടത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍

കുറ്റം ചെയ്തിട്ടുണ്ടെന്ന സംശയത്തിലാണ് കസ്റ്റംസ് അര്‍ജ്ജൂന്‍ ആയങ്കിയെ അറസ്റ്റു ചെയ്തിരിക്കുന്നത്.അര്‍ജ്ജുന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തും.മാധ്യമങ്ങളില്‍ വരുന്ന പല കാര്യങ്ങളും ശരിയല്ല.അര്‍ജ്ജന്‍ ആയങ്കിക്ക് പാസ്‌പോര്‍ട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു

Update: 2021-06-29 07:10 GMT

കൊച്ചി:കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത അര്‍ജ്ജുന്‍ ആയങ്കി കസ്റ്റംസിനു മുന്നില്‍ കുറ്റ സമ്മതം നടത്തിയിട്ടില്ലെന്ന് അര്‍ജ്ജുന്‍ ആയങ്കിയുടെ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അര്‍ജ്ജുന്‍ ആയങ്കി കുറ്റസമ്മതം നടത്തിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

കുറ്റം ചെയ്തിട്ടുണ്ടെന്ന സംശയത്തിലാണ് കസ്റ്റംസ് അര്‍ജ്ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്തിരിക്കുന്നത്.അര്‍ജ്ജുന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തും.മാധ്യമങ്ങളില്‍ വരുന്ന പല കാര്യങ്ങളും ശരിയല്ല.അര്‍ജ്ജന്‍ ആയങ്കിക്ക് പാസ് പോര്‍ട്ടില്ലെന്നും പാസ് പോര്‍ട്ട് നശിപ്പിച്ചിട്ടാണ് കസ്റ്റംസിനു മുന്നില്‍ ഹാജരായതെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണ്.

അര്‍ജ്ജന്‍ തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ തെളിവ് നശിപ്പിക്കേണ്ട കാര്യമില്ല.സ്വര്‍ണ്ണക്കടത്തുന്ന കാര്യം അറിയാമെന്ന തരത്തിലും അര്‍ജ്ജുന്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടില്ല. അത്തരം കാര്യം അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.അര്‍ജ്ജുന്റെ ജാമ്യാപക്ഷ കോടതിയില്‍ നല്‍കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Tags:    

Similar News