കെസിബിസി അഖില കേരള പ്രഫഷണല്‍ നാടക മല്‍സരം 20 മുതല്‍
കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 33ാമത് അഖില കേരള പ്രഫഷണല്‍ നാടക മല്‍സരം ഈ മാസം 20 മുതല്‍ 29 വരെ തീയതികളില്‍ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കെസിബിസി മീഡിയ കമ്മിഷന്‍ സെക്രട്ടറി ഫാ.എബ്രഹാം ഇരുമ്പിനിക്കല്‍
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 33ാമത് അഖില കേരള പ്രഫഷണല്‍ നാടക മല്‍സരം ഈ മാസം 20 മുതല്‍ 29 വരെ തീയതികളില്‍ പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കെസിബിസി മീഡിയ കമ്മിഷന്‍ സെക്രട്ടറി ഫാ.എബ്രഹാം ഇരുമ്പിനിക്കല്‍ അറിയിച്ചു.
20 ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, 21 ന് കൊല്ലം അശ്വതിഭാവനയുടെ വേനല്‍മഴ, 22 ന് കോട്ടയം സുരഭിയുടെ കാന്തം, 23 ന് ചങ്ങനാശ്ശേരി അണിയറയുടെ നാലുവരിപ്പാത ,24 ന് ആറ്റിങ്ങല്‍ ശ്രീധന്യയുടെ ലക്ഷ്യം, 25 ന് കൊല്ലം അസ്സീസിയുടെ ജലം , 26 ന് കാഞ്ഞിരപ്പളി അമലയുടെ കടലാസിലെ ആന , 27 ന് വള്ളുവനാട് ബ്രമ്മയുടെ രണ്ടു നക്ഷത്രങ്ങള്‍, 28 ന് കൊല്ലം ആവിഷ്‌കാരയുടെ ദൈവം തൊട്ട ജീവിതം,29 ന് പാലാ കമ്മ്യൂണിക്കേഷന്‍ ന്റെ അകം പുറം.
എല്ലാ ദിവസംവും വൈകുന്നേരം ആറുമണിക്ക് നാടകം ആരംഭിക്കും.പ്രവേശനത്തിനുള്ള പാസ് പിഒസിയില്‍ നിന്നും ലഭിക്കും.സെപ്റ്റംബര്‍ 30നു കെസിബിസി മാധ്യമ അവാര്‍ഡ് ദാനവും, പ്രമാണി എന്ന നാടക പ്രദര്‍ശനവും നടക്കും.