സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണം പൂര്‍ത്തിയായി
അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ ജില്ലാ ഡിപ്പോകളില്‍ നിന്നുള്ള റിലീസ് ഓര്‍ഡര്‍ എത്തുന്ന മുറയ്ക്ക് നല്‍കുന്നു. കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി(കെബിപിഎസ്)യുടെ മേല്‍നോട്ടത്തിലാണ് പാഠ പുസ്തക വിതരണം നടന്നത്. കെബിപിഎസില്‍ നിന്നും ജില്ലകളിലെ ഡിപ്പോകളില്‍ എത്തിച്ച് ജില്ലയിലെ സ്‌കൂള്‍ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങള്‍ എത്തിച്ച് നല്‍കും
കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തക വിതരണം പൂര്‍ത്തിയായി. അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ ജില്ലാ ഡിപ്പോകളില്‍ നിന്നുള്ള റിലീസ് ഓര്‍ഡര്‍ എത്തുന്ന മുറയ്ക്ക് നല്‍കുന്നു. കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി(കെബിപിഎസ്)യുടെ മേല്‍നോട്ടത്തിലാണ് പാഠ പുസ്തക വിതരണം നടന്നത്.
കെബിപിഎസില്‍ നിന്നും ജില്ലകളിലെ ഡിപ്പോകളില്‍ എത്തിച്ച് ജില്ലയിലെ സ്‌കൂള്‍ സൊസൈറ്റിക്കാവശ്യമുള്ള പുസ്തകങ്ങള്‍ എത്തിച്ച് നല്‍കും. 2021-21 അധ്യയന വര്‍ഷം ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലേക്ക് 3.03 കോടി വാല്യം ഒന്ന് പുസ്തകങ്ങളാണ് ആവശ്യമായത്. സംസ്ഥാനത്തെ 3292 സ്‌കൂള്‍ സൊസൈറ്റികളില്‍ പാഠപുസ്തകങ്ങള്‍ എത്തിച്ചു. ഈ വര്‍ഷം 14 ജില്ലാ പാഠപുസ്തക ഡിപ്പോകളിലും കെബിപിഎസില്‍ നിന്നുള്ള ജീവനക്കാരെ ഓരോ ജില്ലയുടെയും മേല്‍നോട്ടത്തിന് നിയോഗിച്ചിരുന്നു. കൂടാതെ മാനേജര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെയും മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയിരുന്നു.
പാഠപുസ്തകങ്ങള്‍ തരം തിരിക്കുന്നതിന് കുടുംബശ്രീയെയും ഏല്‍പ്പിച്ചു. തൃശൂര്‍, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ ഡിപ്പോകള്‍ തുറന്നാണ് പാഠപുസ്തക വിതരണം വേഗത്തിലാക്കിയത്. സാധാരണ മൂന്ന് മുതല്‍ നാല് മാസം വരെ നീളുന്ന പുസ്തക വിതരണം ഈ വര്‍ഷം രണ്ട് മാസത്തിനകം വിതരണം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്താണ് പാഠപുസ്തക അച്ചടിയും വിതരണവും പൂര്‍ത്തിയാക്കിയത്. രണ്ടാം വാല്യം പുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.