കൊച്ചി മെട്രോ: നാലു വര്‍ഷം കൊണ്ട് നഷ്ടം ആയിരം കോടിക്കു മേല്‍ : സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് എസ്ഡിപിഐ

2017 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നഷ്ടം ആയിരം കോടിക്ക് മേലെയാണെന്നത് നികുതിദായകരെ ഞെട്ടിക്കുന്ന വിവരമാണ്. സര്‍ക്കാര്‍ നല്‍കിയ കണക്ക് പ്രകാരം 2017 മുതല്‍ 2021 വരെയുള്ള നഷ്ടം 167,281,310,334 കോടി എന്നിങ്ങനെയാണ്

Update: 2021-12-14 13:50 GMT

കൊച്ചി : കൊച്ചി മെട്രോ റെയില്‍ നാലുവര്‍ഷം കൊണ്ട് ആയിരം കോടി രൂപ നഷ്ടത്തിലായത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ്.വിവരവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിയിലാണ് മെട്രോ റെയില്‍ കോര്‍പറേഷന്‍ നഷ്ട കണക്ക് വ്യക്തമാക്കിയത്.2017 മുതല്‍ 2021 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ നഷ്ടം ആയിരം കോടിക്ക് മേലെയാണെന്നത് നികുതിദായകരെ ഞെട്ടിക്കുന്ന വിവരമാണ്. സര്‍ക്കാര്‍ നല്‍കിയ കണക്ക് പ്രകാരം 2017 മുതല്‍ 2021 വരെയുള്ള നഷ്ടം 167,281,310,334 കോടി എന്നിങ്ങനെയാണ്.കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും തുല്യ പങ്കാളിത്തത്തില്‍ 5181 കോടി രൂപ ചിലവ് ചെയ്ത് 2017 ല്‍ തുടങ്ങിയ കൊച്ചി മെട്രോ പദ്ധതി ഓരോ വര്‍ഷവും വര്‍ധിച്ച നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യവസായ നഗരമായ കൊച്ചിയിലെ ഗതാഗത മേഖലക്ക് ആധുനിക സൗകര്യങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, വലിയ നഷ്ടങ്ങള്‍ സഹിച്ചു കൊണ്ട് മുന്നോട്ട് പോകാന്‍ അനുവദിക്കാവുന്നതല്ല.നഷ്ട സാധ്യത മുന്‍കൂട്ടി കാണാനും അതിനനുസരിച്ചുള്ള പാക്കേജ് നടപ്പിലാക്കി നഷ്ടം നികത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട്.അതിനു സര്‍ക്കാരിന് കഴിയാത്തത് പിടിപ്പുക്കേട് കൊണ്ടാണെന്നും സി എസ് ഷാനവാസ് വ്യക്തമാക്കി.മെട്രോ റെയില്‍ ഉണ്ടാക്കുന്ന നഷ്ട പ്രതിസന്ധിയില്‍ നിന്ന് വേണം കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ജനവിരുദ്ധമായ കെ റെയില്‍ പദ്ധതിയെ നോക്കിക്കാണേണ്ടത്. ഉപരിവര്‍ഗ സമ്പന്ന വര്‍ഗ വിഭാഗത്തിന് മാത്രം യഥാര്‍ഥത്തില്‍ ഫലം ചെയ്യുന്ന കെ റെയില്‍ പദ്ധതിയെ കാത്തിരിക്കുന്നതും ഇത്തരത്തില്‍ കനത്ത നഷ്ടം അല്ലാതെ മറ്റൊന്നുമാകില്ല.പൊതു ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചും വിദഗ്ധ സമിതി രൂപീകരിച്ചു കൊണ്ടു0 അടിയന്തിര പാക്കേജ് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സി എസ് ഷാനവാസ് ആവശ്യപ്പെട്ടു.

Tags:    

Similar News