മാടമ്പികളുടെ പിറകേ പോവേണ്ട കാര്യം സിപിഎമ്മിനില്ലെന്ന് കോടിയേരി

തമ്പ്രാക്കന്മാരുടെ നിലപാട് വച്ചുപുലര്‍ത്തുന്നതു കൊണ്ട് എന്‍എസ്എസുമായി ഇനി ചര്‍ച്ചയ്ക്കുള്ള സാഹചര്യമില്ല

Update: 2019-02-23 07:00 GMT

ആലപ്പുഴ: എന്‍എസ്എസ് നിലപാട് കൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നും മാടമ്പികളുടെ പിറകേ പോവേണ്ട കാര്യം സിപിഎമ്മിനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഏതെങ്കിലും മത നേതാക്കള്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. എന്‍എസ്എസിനെ അനുനയിപ്പിക്കേണ്ട കാര്യമില്ല. അവരുടെ മാടമ്പിത്തരം മനസില്‍ വച്ചാല്‍ മതി. ജി സുകുമാരന്‍ നായര്‍ക്കു സവര്‍ണ മനോഭാവമാണ്. എന്നാല്‍ അണികള്‍ ഇതിനോടൊപ്പമല്ല. എന്‍എസ്എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതു തെറ്റാണ്. മുമ്പ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ എതിര്‍ത്തു തോല്‍പ്പിച്ചിട്ടുണ്ട്. തമ്പ്രാക്കന്മാരുടെ നിലപാട് വച്ചുപുലര്‍ത്തുന്നതു കൊണ്ട് എന്‍എസ്എസുമായി ഇനി ചര്‍ച്ചയ്ക്കുള്ള സാഹചര്യമില്ല. കൊലയ്ക്ക് പകരം കൊല സിപിഎം നയമല്ല. സിപിഎമ്മിന്റെ ഹൃദയം എടുത്തുകളയാമെന്നാണ് ചിലര്‍ കരുതുന്നത്. ചില മാധ്യമ മേധാവികള്‍ യുഡിഎഫിലെ ഘടകകക്ഷികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അക്രമത്തിലൂടെ ഒരു പാര്‍ട്ടിയും വളരില്ലെന്നാണ് സിപിഎം നല്‍കുന്ന സന്ദേശം. അക്രമം വഴി പാര്‍ട്ടി വളരുമായിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണുമായിരുന്നില്ലെന്നും കൊടിയേരി ആലപ്പുഴയില്‍ പറഞ്ഞു.




Tags:    

Similar News